---
title: "പാനൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായക്കൂട്ടം ; കൂട്ടിൽ വളർത്തുകയായിരുന്ന 31 കോഴികളെ കടിച്ചു കൊന്നു"
english_title: "31 chickens were bitten and killed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182522/31 chickens were bitten and killed"
published_at: "2024-02-06T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c220cd01ac5_IMG-20240206-WA0073.jpg"
keywords: []
---

# പാനൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായക്കൂട്ടം ; കൂട്ടിൽ വളർത്തുകയായിരുന്ന 31 കോഴികളെ കടിച്ചു കൊന്നു

> **Lead Summary:** .കൂട്ടിൽ വളർത്തുകയായിരുന്ന 31 കോഴികളെ കടിച്ചു കൊന്നു.

## Article Content

.കൂട്ടിൽ വളർത്തുകയായിരുന്ന 31 കോഴികളെ കടിച്ചു കൊന്നു.

തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തി കൂട്ടിലുണ്ടായിരുന്ന കോഴികളെ കടിച്ച് കൊന്നു. പാനൂരിനടുത്ത് പുത്തൂരിലെ തേവർക്കണ്ടി കുമാരന്റെ 31 കോഴികളെയാ ണ് കൊന്നൊടുക്കിയത്.

ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിന് സമീപത്ത് സ്ഥാപിച്ച കൂട് തകർത്താണ് കോഴികളെ കൊന്നൊടുക്കി യത്. മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182522/31 chickens were bitten and killed)